Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalബംഗാളിലെ ജൂനിയർ...

ബംഗാളിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഭാഗികമായി അവസാനിപ്പിച്ചു

കൊൽക്കത്ത : ബംഗാളിലെ ജൂനിയർ ഡോക്ടർമാർ 41 ദിവസമായി നടത്തി വരികയായിരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ചു.ശനിയാഴ്ച മുതൽ അവശ്യ സേവനങ്ങൾ പുനരാരംഭിക്കുമെന്നും ഒപി ബഹിഷ്‌കരണം തുടരുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

ആഗസ്റ്റ് 9ന് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം തുടങ്ങിയത് .

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ നടപ്പിലാക്കണമെന്നാണ് ഡോക്ടർമാർ സർക്കാരിനോട് ആവശ്യപ്പെട്ടത് . ചീഫ് സെക്രട്ടറി മനോജ് പന്തിൻ്റെ ഉറപ്പിനെ തുടർന്നാണ്‌ സമരം അവസാനിപ്പിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന്

തിരുവല്ല: വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന് 3 മണിക്ക് തിരുവല്ല വൈ.എം.സി.എ യിൽ നടക്കും. ആർച്ച് ബിഷപ്പ് കുറിയാകോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും....

നിയന്ത്രണം വിട്ട സ്കൂട്ടർ  താഴേക്ക് പതിച്ച് യുവതിക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: വെൺപാലവട്ടം മേൽപാലത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ച യുവതിക്ക് ദാരുണാന്ത്യം. കൂടെ ഉണ്ടായിരുന്ന  സഹോദരിക്കും കുഞ്ഞിനും പരുക്കേറ്റു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ...
- Advertisment -

Most Popular

- Advertisement -