പാലക്കാട് : പാലക്കാട് കൊട്ടിൽപാറയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപാറ സ്വദേശി സൈമണെ (31) ആണ് പുലർച്ചെയോടെ വീടിന് സമീപത്ത് അവശനിലയിൽ കണ്ടെത്തിയത്.ഇയാൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെയാണ് തോട്ടത്തിൽ പുല്ലരിയാൻ പോയ 23കാരിയെ സൈമൺ ആക്രമിച്ചത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന സൈമൺ യുവതിയെ കടന്നുപിടിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചു .യുവതി പ്രതിരോധിച്ചപ്പോൾ യുവതിയുടെ കയ്യിലുണ്ടായിരുന്ന അരിവാൾ പിടിച്ചു വാങ്ങി തലയിൽ വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു.ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു.യുവതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.