Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുടങ്ങിയിരുന്ന ഭദ്രദീപചടങ്ങ് പുനഃരാരംഭിച്ചു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അറുപത് വർഷമായി മുടങ്ങി കിടന്നിരുന്ന ഭദ്രദീപചടങ്ങ് പുനഃരാരംഭിച്ചു. ക്ഷേത്രത്തിൽ ആദ്യമായി ഭദ്രദീപം നടന്നത് 1744 ലാണ്. ഉത്തരായനത്തിനും ദക്ഷിണയാനത്തിനും മുൻപ് 7 ദിവസത്തെ കളഭാഭിഷേകവും  കൂടെ ഭദ്രദീപവും നടന്നു വന്നിരുന്നത്.

അവസാന ഭദ്രദീപം നടന്നത് 1962 ൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്താണ് രാജ്യക്ഷേമവും ജനങ്ങളുടെ ഐശ്വര്യവും ലക്ഷ്യമാക്കിയാണ് ഭദ്രദീപം നടത്തിരുന്നത്.

ക്ഷേത്രത്തിന്റെ തെക്കേവശത്താണ് ഭദ്രദീപമണ്ഡപം സ്ഥിതി ചെയ്യുന്നത്. ഭദ്രദീപപുരയിൽ സാളഗ്രാമങ്ങൾ പ്രതിഷ്ഠിതമാണ്. അനിഴം തിരുനാൾ മാർത്താഡവർമ്മയുടെ തുടർച്ചയായുളള യുദ്ധവിജയങ്ങൾക്കായിരുന്നു ചക്രാബ്ജപൂജ നടത്തിയിരുന്നത്. ശീവേലിപുരയ്ക്ക് പുറത്ത് ഭദ്രദീപപുരയിൽ 7 ദിവസത്തെ ചടങ്ങുകൾ നടത്തിയിരുന്നപ്പോൾ അതോടൊപ്പം ക്ഷേത്ര ചെറുചുറ്റിനുളളിൽ
കളഭാഭിഷേകവും നടത്തിയിരുന്നു.

ജൂലൈ മാസം 12-ന് ആചാര്യവരണത്തോടു തുടങ്ങിയ ഹോമങ്ങൾ, മുളപൂജ, വാസ്തുബലി, ഹാമഹവിസ്സ് നിവേദ്യം, മറ്റു താന്ത്രികമായ ചടങ്ങുകൾ എന്നിവയ്ക്ക് ശേഷം 17-ന് തിരുമുടി കലശത്തോട് കൂടി ചടങ്ങുകൾ സമാപിക്കും.

അവസാന ദിവസമായ നാളെ (17) രാവിലെ 08.00 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഭദ്രദീപപുരയിൽ ഭക്തജനങ്ങൾക്ക് ദർശന സൗകര്യം
ഉണ്ടായിരിക്കുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടാപ്പിംഗ് പരിശീലനം ആരംഭിച്ചു

പത്തനംതിട്ട : ഇലന്തൂർ റബ്ബർ ഉദ്പാദക സംഘം കർഷകർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും വേണ്ടി ടാപ്പിംഗ് പരിശീലനം ആരംഭിച്ചു. ഇടപ്പരിയാരം കോലേടത്ത് പറമ്പിൽ കെ.എ.രാജുവിന്റെ റബ്ബർ തോട്ടത്തിൽ ആരംഭിച്ച പരിശീലനം റബ്ബർ ബോർഡ് ഡെപ്യൂട്ടി...

തടിവെട്ടിക്കൊണ്ടുപോയപ്പോഴുണ്ടായ തർക്കത്തിൽ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

കാേന്നി :  തടിവെട്ടിക്കൊണ്ടുപോയപ്പോഴുണ്ടായ തർക്കത്തെ തുടർന്ന് ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി അതുമ്പുംകുളം പുതുപ്പറമ്പിൽ വീട്ടിൽ ജോസഫ് (63) ആണ് അറസ്റ്റിലായത്. കോന്നി പഞ്ചായത്ത് അഞ്ചാം...
- Advertisment -

Most Popular

- Advertisement -