Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNew Delhiമൂന്നാം മോദി...

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന്

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന് രാഷ്‌ട്രപതി ഭവനിൽ നടക്കും .സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി നരേന്ദ്ര മോദി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി .കഴിഞ്ഞദിവസം എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതിനെ തുടർന്ന് നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. സർക്കാരുണ്ടാക്കാൻ രാഷ്ട്രപതി മോദിയെ ക്ഷണിച്ചു.

ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ പ്രധാന വകുപ്പുകൾ ബിജെപി തന്നെ ഏറ്റെടുക്കുമെന്നാണ് സൂചന .ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, ഏതൊക്കെ വകുപ്പ് തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ല. സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നും റിപ്പോർട്ടുകളുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിന്റെ മരണത്തിൽ ദുരൂഹത ; പെൺസുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം : കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍.മാതിരപ്പള്ളി സ്വദേശി അൻസിലാണ് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരിച്ചത്. സുഹൃത്തായ കോതമംഗലം ചേലാട് സ്വദേശിനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 30...

പ്രകൃതിയെ സംരക്ഷിക്കുക, കൃഷിയെ പ്രോത്സാഹിപ്പിക്കുക : കെ ,സുരേന്ദ്രൻ

തിരുവല്ല : പരമ്പരാഗതമായ കാർഷിക വൃത്തിയും പിതാക്കൻമാർ സംരക്ഷിച്ച നമ്മുടെ മണ്ണും, പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടത് ഇന്നത്തെ ജനതയുടെ ഏറ്റവും ആവശ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു . 66-ാമത് കെ.സി....
- Advertisment -

Most Popular

- Advertisement -