Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKonniവനം വകുപ്പ്...

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കോന്നി : കൂടൽ ഇഞ്ചെപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ വനം വകുപ്പിന്റെ കെണിയിൽ പുലി കുടുങ്ങുന്നത്. പുലി കൂട്ടിൽ വീണ വിവരം നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചത്.

നടുവത്തുമൂഴി റേഞ്ച് ഓഫീസ്, പാടം ഫോറസ്റ്റ് സ്റ്റേഷൻ, കോന്നി സ്ട്രൈക്കിങ് ഫോഴ്സ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ എത്തിയാണ് പുലിയെ പ്രത്യേക വാഹനത്തിൽ കയറ്റിയത്.തുടർന്ന് ഗവിയിലെ ഉൾവനത്തിൽ ഉച്ചയോടെ തുറന്നു വിട്ടു.ഇഞ്ചപ്പാറ, പാക്കണ്ടം എന്നിവിടങ്ങളിൽ അനവധി വളർത്തു മൃഗങ്ങളെ ആണ് കഴിഞ്ഞ നാളുകളിൽ പുലി ആക്രമിച്ചു ഭക്ഷിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുളിക്കീഴിൽ  പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: പുളിക്കീഴിലെ പമ്പയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിക്കീഴ് ബീവറേജ്‌സ് ഔട്ട്ലെറ്റിന്  സമീപം പമ്പയാറ്റിൽ നിരണം സെൻട്രൽ കന്യാത്രയിൽ അജിയുടെ മകൻ  അനന്ദു (18) ആണ് മരിച്ച നിലയിൽ...

ഇളകൊള്ളൂർ അതിരാത്ര യാഗത്തിനുള്ള അഗ്നി ജ്വലിപ്പിച്ചു

കോന്നി: 21 ന് തുടങ്ങിയ കോന്നി ഇളകൊള്ളൂർ അതിരാത്ര യാഗത്തിനുള്ള അഗ്നി ജ്വലിപ്പിച്ചു. ഇന്ന്  വൈകിട്ട് 6 ന്  അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിച്ച് യാഗാഗ്നി   ഹോമകുണ്ഡത്തിലേക്ക് പകർന്ന് യാഗക്രിയകൾ ആരംഭിച്ചത്. പ്രധാന ആചാര്യൻ...
- Advertisment -

Most Popular

- Advertisement -