Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഅണ്ടര്‍ വാട്ടര്‍...

അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോ ഇന്ന് തുടങ്ങി

തിരുവല്ല: മർച്ചന്റ്സ് അസോസിയേഷനും ഗ്രീന്‍ടെക് അഗ്രിടെക്‌നോളജീസ് സര്‍വ്വീസും സംയുക്തമായി നഗരസഭ ഗ്രൗണ്ടില്‍ നടത്തുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോയിൽ പൊതുജനങ്ങള്‍ക്കായുള്ള പ്രവേശനം ആരംഭിച്ചു.

തിരുവല്ല നഗരസഭ ഗ്രൗണ്ടില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന മറൈന്‍ എക്‌സ്‌പോയില്‍ 250 അടി നീളത്തിലുള്ള ടണലില്‍ അണ്ടര്‍വാട്ടര്‍ മറൈന്‍ അക്വാഷോ, സ്‌കൂബാ ഡൈവ്, മത്സ്യകന്യകള്‍ എന്നിവയും, 100 ല്‍പരം ഇനങ്ങളിലുള്ള ഒരു ലക്ഷത്തിൽ പരം കടല്‍ മത്സ്യങ്ങളും, മറ്റു ജീവികളും ഉണ്ടാകും.

വീട്ടിലേകാവശ്യമുള്ള എല്ലാവിധ സാധനങ്ങളും ലഭിക്കുവാനായി 150 ഓളം എ സി , നോൺ എ സി സ്റ്റാളുകളും, 5000 ച.അടിയില്‍ എല്ലാവിധ രുചികരമായ വിഭവങ്ങളുമായി വിശാലമായ ഫുഡ്‌കോര്‍ട്ട്, വിപുലമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗാര്‍ഡന്‍ നഴ്‌സറി, സെൽഫി ഫോട്ടോ കോര്‍ണര്‍ എന്നിവയും മേളയുടെ പ്രത്യേകതയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൂൺ പരിശീലനം നടന്നു

പത്തനംതിട്ട : ഇലന്തൂർ റബ്ബർ ഉദ്പാദക സംഘം കൂൺ പരിശീലനം ഇടപ്പരിയാരം നളന്ദ മന്ദിറിൽ നടന്നു.റബ്ബർ ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ഷൈനി കെ.പൊന്നൻ പരിശീലനം ഉദ്ഘാടനം ചെയ്തു. ആർ.പി.എസ്.പ്രസിഡൻറ് കെ.ജി. റെജി അദ്ധ്യക്ഷത...

വാഴപ്പളളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം  കൊടിയിറങ്ങി           

ചങ്ങനാശ്ശേരി: പത്ത് നാൾ നീണ്ടു നിന്നിരുന്ന വാഴപ്പളളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം  കൊടിയിറങ്ങി. തുടർന്ന് ആറാട്ടും നടന്നു. ചടങ്ങുകൾക്ക്  ക്ഷേത്രം തന്ത്രി തെക്കേടത്ത് മേമന പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു....
- Advertisment -

Most Popular

- Advertisement -