Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryവെണ്ണിക്കുളം ഉപജില്ലാ ...

വെണ്ണിക്കുളം ഉപജില്ലാ  സ്‌കൂൾ കലോത്സവം  തുടങ്ങി

കോഴഞ്ചേരി :  വെണ്ണിക്കുളം ഉപജില്ലാ സ്‌കൂൾ കലോൽസവം സെൻ്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ഇന്ന് രചനാ മൽസരങ്ങളാണ് നടക്കുന്നത്. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്/വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ നൃത്തവും സംഗീതവും സാഹിത്യവും സർഗാത്മകതയും ഒത്തുചേരുന്ന കലയുടെ വർണ്ണവിസ്‌മയങ്ങളിൽ മാറ്റുരയ്ക്കും. 

നാളെ  (12) രാവിലെ 9 ന് കലോത്സവത്തിന് വെണ്ണിക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  മെറിൻ സക്കറിയ പതാക ഉയർത്തും. 9.30 ന് ചേരുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യും. പുറമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് റെനി സനിൽ അധ്യക്ഷത വഹിക്കും. തുടർന്ന് നാടൻ പാട്ട് കലാകാരനും ഗായകനുമായ മത്തായി സുനിൽ കലാമേളയുടെ ഉദ്ഘാടനം നിർവഹിക്കും.

13-ന് വൈകീട്ട് 5 ന് സമാപന സമ്മേളനം വർഗീസ് മാമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യും. എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ജി. അനിൽകുമാർ അധ്യക്ഷത വഹിക്കും. മുൻ എം എൽ എ പ്രമോദ് നാരായണൻ മുഖ്യ പ്രഭാഷണം നടത്തും. ഗായകൻ ആദിത്യ സുരേഷ് സമ്മാന വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. രാമചന്ദ്രൻ നായർ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. 

കലോൽസവത്തിൻ്റെ സുഗമമായ നടത്തിപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി എ ഇ ഒ മെറിൻ സക്കറിയ, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സജി ചാക്കോ, പ്രിൻസിപ്പൽ രജനി ജോയ്,  എച്ച്.എം. സൂസൻ എം. അലക്സാണ്ടർ, പബ്ലിസിറ്റി കൺവീനർ ബീന എം. നായർ എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേത്രഭൂമിയിലെ കെട്ടിടത്തിൻ്റെ പ്രവർത്തനം നിർത്തലാക്കണമെന്ന ആവശ്യവുമായി ഭക്തർ പ്രതിഷേധിച്ചു

തിരുവല്ല: ക്ഷേത്ര ഭൂമിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പ്രവർത്തനം നിർത്തലാക്കണമെന്ന ആവശ്യവുമായി ഭക്തർ പ്രതിഷേധ യോഗം നടത്തി. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രം ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ പാട്ടക്കാലാവധി കഴിഞ്ഞും പ്രവർത്തനം തുടരുന്ന ജേക്കബ്...

ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -