കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ ആരോപണവുമായി ബന്ധുവായ യുവതി.പ്രായപൂർത്തിയാകുന്നതിനു മുൻപ് നടി തന്നെ സെക്സ് മാഫിയയ്‌ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് 26-കാരി ഡിജിപിക്ക് പരാതി നൽകി.
16 വയസ്സുള്ളപ്പോൾ സിനിമ ഓഡിഷനെന്ന് പറഞ്ഞ് തന്നെ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് ആറ് പേരോളം ഉണ്ടായിരുന്ന ഹോട്ടൽ റൂമിലേക്ക് കൊണ്ടുപോയെന്നും അഡ്ജസ്റ്റ്മെൻ്റ് ചെയ്താൽ ഭാവി സുരക്ഷിതമാകുമെന്നു നടി പറഞ്ഞതായും യുവതി ആരോപിക്കുന്നു. ബഹളം വച്ചും കരഞ്ഞുമാണ് താൻ രക്ഷപ്പെട്ടതെന്നും മറ്റ് പലരെയും ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു.