Tuesday, April 1, 2025
No menu items!

subscribe-youtube-channel

HomeNewsശിഖരങ്ങൾ വെട്ടുന്നതിനായി...

ശിഖരങ്ങൾ വെട്ടുന്നതിനായി കയറിയ തൊഴിലാളി മരത്തിന് മുകളിലിരുന്ന് മരിച്ചു.

പത്തനംതിട്ട: ശിഖരങ്ങൾ വെട്ടുന്നതിനായി മരത്തിൽ കയറിയ തൊഴിലാളി മരത്തിന് മുകളിലിരുന്ന് മരിച്ചു. കൊടുമൺ ചിരണിക്കൽ സ്വദേശി രാജനാണ് (65) മരത്തിന് മുകളിൽ വച്ച് മരിച്ചത്. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാെവ്വ ഉച്ചക്ക് 12 നായിരുന്നു സംഭവം.

അടൂർ നഗരസഭ പതിനാറാം വാർഡ് കൗൺസിലർ എസ് ബിനുവിന്റെ പറക്കോട് ഉള്ള വീട്ടിൽ നിന്ന തേക്കുമരത്തിന്റെ ശിഖരങ്ങൾ വെട്ടുന്നതിനായി കയറിയ  രാജൻ  ആണ് മരത്തിൽ കുടുങ്ങിയത്.  മരത്തിന് മുകളിൽ നിന്ന രാജൻ അവശനാകുന്നത് ശ്രദ്ധയിൽപ്പെട്ട  ഉടൻതന്നെ ബിനു മരത്തിലേക്ക് കയറി ഇയാളെ താങ്ങി നിർത്തുകയായിരുന്നു.

വിവരമറിഞ്ഞ് അടൂർ നിന്നും സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും മരത്തിനു മുകളിൽ കയറി റോപ്പിന്റെയും നെറ്റിൻ്റെയും സഹായത്തോടെ രാജനെ താഴെ ഇറക്കുകയുമായിരുന്നു.

ഉടൻതന്നെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ രാജനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം വേണു , ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അജി കുമാർ , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മഹേഷ്, ഫയർ ആൻഡ്  റെസ്ക്യൂ ഓഫീസർമാരായ അരുൺജിത്ത്, സന്തോഷ്, അഭിജിത്ത്, സുരേഷ് കുമാർ, രാജൻ പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വോക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം:കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നൂറ്റമ്പതിലധികം ഒഴിവുകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മാർച്ച് 15ന് രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ എംപ്ലോയബിലിറ്റി സെന്ററിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും 250 രൂപ ഫീസ്...

തുൾസി ഗബ്ബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും

വാഷിംഗ്‌ടൺ : യുഎസ് ഇന്റലിജൻസ് ഡയറക്ടറായി തുൾസി ഗബ്ബാർഡിനെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് .യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ തുൾസി രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന ആളാണെന്നും റിപ്പബ്ലിക്കൻ...
- Advertisment -

Most Popular

- Advertisement -