Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsവേൾഡ് മലയാളി...

വേൾഡ് മലയാളി കൗൺസിൽ  25 ജോഡി നിർധന യുവതീ യുവാക്കളുടെ  വിവാഹം നടത്തും

പത്തനംതിട്ട : വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിഡൻസിൻ്റെ ആഭിമുഖ്യത്തിൽ 25 ജോഡി നിർധന യുവതീ യുവാക്കളുടെ  വിവാഹം നടത്തും. 2025 ഒക്ടോബർ 2 ന് കോട്ടയത്ത് വച്ചാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.

മഹാപ്രളയകാലത്തും, കോവിഡ് വ്യാപന സമയത്തും വയനാട് ദുരന്തഭൂമിയിലും അടക്കം, കേരളത്തിന് സഹായഹസ്തം നീട്ടിയ വേൾഡ് മലയാളീ കൗൺസിൽ ഫിലാഡൽഫിയ പ്രൊവൈഡൻസിന് സാമൂഹ്യ സേവനപാതയിൽ സജീവമാണ്. സ്വർണ്ണത്തിനും അവശ്യ സാധനങ്ങൾക്കുമെല്ലാം വില കുതിച്ച് കയറിയ സാഹചര്യത്തിൽ പാവപ്പെട്ട നിരവധി ആളുകൾ മക്കളുടെ വിവാഹം നടത്താൻ കഴിയാതെ വലയുന്ന സാഹചര്യം ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചതെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു

വിവാഹ ചടങ്ങിനോടനുബന്ധിച്ച് വരനും വധുവിനും സ്വർണ്ണാഭരണങ്ങൾ, വസ്ത്രങ്ങൾ, ബ്യൂട്ടീഷൻ സേവനങ്ങൾ, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ആഡിറ്റോറിയം വാടക, ക്യാഷ് ഗിഫ്റ്റ് എന്നിവ പ്രൊവിഡൻസ് നൽകും. സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ World Malayalee Council ,  Box No.1, Othara P O, Thiruvalla, Kerala, 689546 എന്ന വിലാസത്തിൽ അടുത്ത വർഷം ജൂലൈ 31 ന് മുമ്പായി അപേക്ഷകൾ അയക്കണം.

അപേക്ഷയോടൊപ്പം വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, വിവാഹം നടത്താൻ താത്പ്പര്യമുള്ള വധു വരന്മാരുടെ സമ്മതപത്രം, പഞ്ചായത്തിൽ നിന്നുള്ള ശുപാർശക്കത്ത് എന്നിവ ഉണ്ടാവണം. രേഖകൾ വിശദമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം അർഹതയുള്ള ജോഡികളെ പ്രൊവിഡൻസ് തിരഞ്ഞെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.  വിശദ വിവരങ്ങൾക്ക് worldmalayaleep@gmail.com എന്ന ഈ മെയിലിൽ സംഘാടകരെ ബന്ധപ്പെടാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉഡുപ്പിയിൽ കണ്ണൂർ സ്വദേശികളുടെ കാറിൽ ലോറി ഇടിച്ചു കയറി : 7 പേർക്ക് പരിക്ക്

ഉഡുപ്പി : ഉഡുപ്പിയിൽ ക്ഷേത്ര ദർശനത്തിനുപോയ കണ്ണൂർ സ്വദേശികളുടെ കാറിൽ ലോറി ഇടിച്ചു കയറി 7 പേർക്ക് പരിക്ക് .3 പേർ ഐസിയുവിലാണ്. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് 3...

കരുവന്നൂർ കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകണം;ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

കൊച്ചി : കരുവന്നൂർ കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് വിചാരണക്കോടതിക്കും ഇ.‍ഡിക്കും നിർദേശം നൽകണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.നേരത്തെ രേഖകൾ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി...
- Advertisment -

Most Popular

- Advertisement -