Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryബൈക്ക് നിയന്ത്രണം...

ബൈക്ക് നിയന്ത്രണം വിട്ട്  റോഡരികിലെ മതിലിൽ ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം

കോഴഞ്ചേരി : തെക്കേമലയിൽ ബൈക്ക് നിയന്ത്രണം വിട്ട്  റോഡരികിലെ മതിലിൽ ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം. ഇലന്തൂർ മാർത്തോമ്മാ വലിയ പള്ളിയ്ക്ക് സമീപം പേർക്കോട്ട് പടിഞ്ഞാറേ മുറിയിൽ ഒ.എൻ. വർഗീസിൻ്റെയും ജിനിയുടേയും മകൻ സാജു വർഗീസ് (അപ്പു 25) ആണ് മരിച്ചത്.

വെള്ളി രാത്രി 11.30 ന് തെക്കേമല ട്രയംഫൻ്റ് ജംഗ്ഷന് സമീപം വച്ചാണ് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞ് അപകടം ഉണ്ടായത്.
ചെങ്ങന്നൂരിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർ വൈസറായ സാജു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

അപകടം കണ്ടു നിന്ന ആരോ ഹൈവേ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആറന്മുള പൊലീസ് സ്ഥലത്ത് എത്തി. ഉടൻ തന്നെ ജില്ലാ ആശുപതിയിൽ അറിയിച്ച് ആംബുലൻസ് എത്താൻ ആവശ്യപ്പെട്ടെങ്കിലും വരാൻ വൈകിയതിനാൽ പൊലീസ് വാഹനത്തിൽ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു. സംസ്കാരം പിന്നീട് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർഥാടനം: ചുക്കുവെളളം ബിസ്‌ക്കറ്റ് വിതരണം ശ്രദ്ധേയമാകുന്നു

ശബരിമല: ശബരിമല തീർഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കി, സമഗ്രവും സമാനതകളില്ലാത്തതുമായ സേവന ശൃംഖലയുമായി ചുക്കുവെള്ള/ബിസ്‌ക്കറ്റ് വിതരണ സംവിധാനം ശ്രദ്ധേയമാകുന്നു. നീലിമല മുതൽ ഉരക്കുഴി വരെയുള്ള മുഴുവൻ സ്ഥലങ്ങളിലും ഈ സേവനം 24 മണിക്കൂറും...

Kerala Lotteries Results : 14-01-2025 Sthree Sakthi SS-450

1st Prize Rs.7,500,000/- (75 Lakhs) SV 641769 (KAYAMKULAM) Consolation Prize Rs.8,000/- SN 641769 SO 641769 SP 641769 SR 641769 SS 641769 ST 641769 SU 641769 SW 641769 SX...
- Advertisment -

Most Popular

- Advertisement -