Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaവ്യാപാരസ്ഥാപനങ്ങളിൽ പരിശോധനയ്ക്ക്...

വ്യാപാരസ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് എത്തിയ  ഉദ്യോഗസ്ഥരെ വെട്ടുകത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ  പൊലീസ് പിടികൂടി

ആറന്മുള : നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്താൻ എത്തിയ സ്ക്വാഡിലെ ഉദ്യോഗസ്ഥരെ വെട്ടുകത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ ആറന്മുള പൊലീസ് പിടികൂടി. കിടങ്ങന്നൂർ കോട്ട സ്വദേശി കോട്ട ജയൻ എന്നറിയപ്പെടുന്ന ജയൻ (36) ആണ് അറസ്റ്റിലായത്.

പറക്കോട് ജോയിൻ്റ് ബ്ലോക്ക് ഡിവിഷൻ ഓഫീസർ നിസാറുദ്ദീൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെയാണ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിനിടെ ജയൻ അസഭ്യം പറയുകയും വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ജയൻ മുൻപും ആറൻമുള പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ്. സ്ക്വാഡിലെ ഉദ്യോഗസ്ഥർ പരാതിനൽകിയതിനെ തുടർന്ന് പോലീസ് ഉടൻതന്നെ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിഹാർ – ബീഡി വിവാദ പോസ്റ്റ് : വിടി ബൽറാം സോഷ്യൽ മീഡിയ വിങ്ങിന്റെ സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം : വിവാദമായ ബിഹാർ - ബീഡി പോസ്റ്റിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബൽറാം. ജി.എസ്.ടി വിഷയത്തിൽ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ട് കോൺഗ്രസ് കേരളയുടെ എക്സ്...

വെടിനിർത്തൽ ധാരണയായെന്ന് ട്രംപ് : ഇല്ലെന്ന് ഇറാൻ

ടെഹ്‌റാൻ : ഇസ്രയേലും ഇറാനും വെടിനിർത്തലിലേക്ക് നീങ്ങുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .എന്നാൽ ട്രംപിൻറെ വാദം ഇറാൻ തള്ളി. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്നും ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നും...
- Advertisment -

Most Popular

- Advertisement -