Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎഴുപുന്ന ശ്രീനാരായണപുരം...

എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിൽ മോഷണം :  വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങൾ കാൺമാനില്ല

ആലപ്പുഴ : എഴുപുന്ന ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങൾ മോഷണം പോയി. കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
സംഭവത്തിൽ അരൂർ പൊലീസ് അന്വേഷണം തുടങ്ങി.

ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ  പോറ്റിയെ കാണാനില്ല. വിശേഷ ദിവസമായതിനാൽ ഇന്നലെ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു.ഇതിൽ നിന്നാണ് 20 പവൻ കാണാതായത്. കീഴ്ശാന്തി ഈ ക്ഷേത്രത്തിൽ ജോലിക്കെത്തിയിട്ട് ഏറെ നാളുകൾ ആയിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ വിശദമാക്കുന്നത്.

രണ്ടാം തിയതി മുതൽ മേൽശാന്തി അവധിയിൽ ആയിരുന്നതിനാൽ കീഴ്ശാന്തിയായിരുന്നു വിഷു ദിനത്തിലെ പ്രധാന ചുമതലകൾ ചെയ്തിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാൾമാർട്ടിലൂടെ കയറുൽപ്പന്നങ്ങളുടെഅന്താരാഷ്ട്ര വിപണി കൂടുതൽ വിപുലീകരിക്കാനാകും-മന്ത്രി പി.രാജീവ്

ആലപ്പുഴ : കയർ കോർപ്പറേഷന്റെ ഉത്പന്നങ്ങൾ അമേരിക്കയുടെ വാൾ മാർട്ടിന്റെ  ഗോഡൗണിലേക്ക് നൽകി തുടങ്ങുന്നതോടെ കയറിന്റെ  അന്താരാഷ്ട്ര കമ്പോളത്തിലേക്കുള്ള  വലിയൊരു ചുവടുവെപ്പാണ് സാധ്യമാവുന്നതെന്ന്  വ്യവസായ-നിയമ-കയർ വകുപ്പ്  മന്ത്രി പി.രാജീവ് പറഞ്ഞു. വാൾമാർട്ട് ഓൺലൈൻ...

ഐ.ടി.ഐ പ്രവേശനം

കോട്ടയം : ചെങ്ങന്നൂർ ഗവൺമെന്റ് വനിത ഐ.ടി.ഐ യിൽ എൻ.സി.വി.ടി അംഗീകൃത കോഴ്‌സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, സർവ്വേയർ, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ്...
- Advertisment -

Most Popular

- Advertisement -