Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiഷൈൻ ടോം...

ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല : പോലീസിന് തിരിച്ചടി

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ പോലീസിന് തിരിച്ചടി .നടൻ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയിൽ തെളിയിക്കാനായില്ല. നടന് അനുകൂലമായാണ് ഫോറൻസിക് റിപ്പോർട്ട്

കഴിഞ്ഞ ഏപ്രിലിലാണ് പൊലീസിന്‍റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു. ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഷൈൻ ടോം ചാക്കോയുടെ നഖം, മുടി എന്നിവ അന്വേഷണസംഘം ശേഖരിച്ചിരുന്നു. എന്നാൽ ഈ പരിശോധനയിൽ ഷൈൻ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്താനായില്ല .ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഷൈനിനെതിരെ ചുമത്തിയിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗോകുൽ സുരേഷ് നായകനാകുന്ന “അമ്പലമുക്കിലെ വിശേഷങ്ങള്‍” ഡിസംബർ 5 ന് തിയേറ്ററുകളിലെത്തും

കൊച്ചി: ഗോകുൽ സുരേഷ് നായകനാകുന്ന “അമ്പലമുക്കിലെ വിശേഷങ്ങള്‍” ഡിസംബർ 5 ന് തിയേറ്ററുകളിലെത്തും. ഗോകുല്‍ സുരേഷ്, ലാൽ, ഗണപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകും. ജയറാം കൈലാസാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗോകുൽ സുരേഷ്, ലാൽ, ഗണപതി...

കണമലയില്‍  തീര്‍ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു : ഒരു മരണം ; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട : എരുമേലി കണമലയില്‍ ശബരിമല തീര്‍ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.അപകടത്തിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്....
- Advertisment -

Most Popular

- Advertisement -