Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഅക്ഷയ സേവനനിരക്കിൽ...

അക്ഷയ സേവനനിരക്കിൽ കാലോചിത മാറ്റം ഉണ്ടാകണം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : സർക്കാരിന്റെ സേവനമുഖം അക്ഷയ പ്രസ്ഥാനമാണെന്നും അക്ഷയ സേവനങ്ങളുടെ നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുവാൻ സർക്കാരും ഐ ടി മിഷനും തയ്യാറാകണമെന്നും സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു .അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫേസ് നടത്തിയ ഐ ടി മിഷൻ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് .സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അധ്യക്ഷത വഹിച്ചു

അക്ഷയ സേവനങ്ങളുടെ നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, കൂടുതൽ സർക്കാർ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെ അനുവദിക്കുക,അക്ഷയക്ക് അനുകൂലമായ സർക്കാർ ഉത്തരവുകൾ നടപ്പാക്കുക , വ്യാജ ഓൺലൈൻ സേവനകേന്ദ്രങ്ങളെ നിയന്ത്രിക്കുക, അക്ഷയ കേന്ദ്രങ്ങൾക്ക് ബില്ലിലൂടെ നിയമ പരിരക്ഷ നൽകുക, ആധാർ സേവനങ്ങൾ നൽകുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കുക, അക്ഷയ കേന്ദ്രങ്ങളുടെ കൈമാറ്റ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തുക, അന്യായമായ വിജിലൻസ് പരിശോധനകൾ അവസാനിപ്പിക്കുക,സർക്കാർ ഔദ്യോഗിക സൈറ്റുകളിൽ അക്ഷയക്ക് പ്രത്യേക ലോഗിൻ അനുവദിക്കുക, തുടങ്ങിയ 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് അക്ഷയ സംരംഭകർ മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചത് .ആയിരത്തി അഞ്ഞൂറില്പരം പേർ മാർച്ചിലും ധർണയിലും പങ്കെടുത്തു .റേറ്റ് ചാർട്ട് പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ നിർവഹിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 12-11-2024 Sthree Sakthi SS-441

1st Prize Rs.7,500,000/- (75 Lakhs) SB 538427 (KATTAPPANA) Consolation Prize Rs.8,000/- SA 538427 SC 538427 SD 538427 SE 538427 SF 538427 SG 538427 SH 538427 SJ 538427 SK...

ജില്ലയിലെ കുടിവെള്ളക്ഷാമം  നേരിടാൻ കർമ്മ പദ്ധതി തയ്യാറാക്കണം-മന്ത്രി പി പ്രസാദ്

ആലപ്പുഴ: ജില്ലയിലെ കുടിവെള്ളക്ഷാമം നേരിടാൻ ജല അതോറിറ്റി കർമ്മ പദ്ധതി തയ്യാറാക്കണമന്ന് കൃഷി വകുപ്പ്  മന്ത്രി പി പ്രസാദ് പറഞ്ഞു. വരൾച്ചയും കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മന്ത്രിയുടെ അധ്യക്ഷതയിൽ...
- Advertisment -

Most Popular

- Advertisement -