ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെയാണ് . ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളവും പ്രതീക്ഷയിലാണ്. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് സഭയിൽ സമർപ്പിക്കും. ഓഗസ്റ്റ് 12-ന് സമ്മേളനം അവസാനിക്കും.