Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeSpiritualതിരുവല്ല കാത്തലിക്...

തിരുവല്ല കാത്തലിക് കൺവൻഷൻ വ്യാഴാഴ്ച തുടങ്ങും

തിരുവല്ല : തിരുവല്ല പ്രദേശത്തുള്ള കത്തോലിക്കാസഭകളുടെ  ആഭിമുഖ്യത്തിൽ നടത്തിവരുന്ന 32-ാമത് തിരുവല്ല കാത്തലിക് കൺവൻഷൻ  ഫെബ്രുവരി 27, 28 മാർച്ച് 1, 2 തീയതികളിൽ തിരുവല്ല സെൻ്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ വൈകുന്നേരം 4.00 മുതൽ 8.30 വരെ നടത്തും.

പ്രശസ്‌ത വചന പ്രഘോഷകൻ  ഫാ. ജിസൺ പോൾ വേങ്ങശ്ശേരി & ടീം കൺവൻഷൻ നയിക്കും. വിജയപുരം രൂപത സഹായമെത്രാൻ  ജസ്സിൻ മഠത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ തിരുവല്ല ആർച്ച്ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. 

ക്‌നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത സഹായമെത്രാൻ  ഗീവർഗീസ് മാർ അപ്രേം ആശംസ സന്ദേശം നൽകും.ഭാരവാഹികളായ  അതിരൂപതാ മുഖ്യ വികാരിജനറൽ ഡോ. ഐസക്ക് പറപ്പള്ളിൽ, കത്തീഡ്രൽ വികാരി ഫാ. മാത്യു പുനക്കുളം, ബിജു ജോർജ്,  ജിജോ സഖറിയാ, ഫാ. ഫിലിപ്പ് തായില്ലം, ഫാ. ചെറിയാൻ കുരിശുമൂട്ടിൽ, ഫാ. സന്തോഷ് അഴകത്ത്  എന്നിവർ അറിയിച്ചു.
.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിദ്ധാർഥന്റെ മരണം : 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ 19 വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു . ജസ്റ്റിസ് സി.എസ്. ഡയസാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രാഥമിക കുറ്റപത്രം...

70ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് 2.45 കോടി രൂപയുടെ ബജറ്റ്: ക്ലബ്ബുകൾക്കുള്ള ബോണസ്, മെയിന്റനൻസ് ഗ്രാന്റ് 10% വർദ്ധിപ്പിച്ചു

ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമടക്കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളി കാണാൻ ഇത്തവണ പ്രത്യേക ലക്ഷ്വറി ബോക്സും ഇരിപ്പിടങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികളും എടുക്കാൻ കളക്ടറേറ്റിൽ ചേർന്ന നെഹ്റു ട്രോഫി ജനറൽ ബോഡി...
- Advertisment -

Most Popular

- Advertisement -