Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലാ നഗരസഭ...

തിരുവല്ലാ നഗരസഭ അഴിമതിയുടെ കൂടാരം : ബിജെപി

തിരുവല്ല : തിരുവല്ലാ നഗരസഭയിൽ ഭരണസ്തംഭനവും കെടുകാര്യസ്ഥതയുമാണെന്നും നഗരസഭ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്നും ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ പറഞ്ഞു. ബിജെപി ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരസഭയിലെ മുഴവൻ വാർഡുകളിലെയും റോഡുകൾ തകർന്നു കിടക്കുകയാണ്. മഴക്കാല ശുചീകരണത്തിനായി വകയിരുത്തിയ തുക വാർഡുകളിൽ നൽകിയിട്ടില്ല. പൊതു ശ്മശാനത്തിൻ്റെ തകരാറുകൾ പരിഹരിക്കാത്തതിനാൽ പലപ്പോഴും പ്രവർത്തനരഹിതമാണ്.

പ്രധാനമന്ത്രി ആവാസ് യോജനയും ജലജീവൻ പദ്ധതിയും മറ്റ് കേന്ദ്ര പദ്ധതികളും അട്ടിമറിക്കപ്പെട്ടു. നഗരസഭയിലെ അധികാര വടം വലി മൂലം വികസന പദ്ധതികൾ നടക്കുന്നില്ല. നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി നടത്തുന്ന ഭരണത്തിനെതിരെ ബിജെപി ജനകീയ സമരം സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

ടൗൺ കമ്മിറ്റി പ്രസിഡൻ്റ് റ്റി.സുധീഷ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് സെൽ സംസ്ഥാന കോകൺവീനർ വിനോദ് തിരുമൂലപുരം, മണ്ഡലം പ്രസിഡൻ്റ് കെ.ബി മുരുകേഷ്, ജനറൽ സെകട്ടറി ജയൻ ജനാർദനൻ, രാജേഷ് കൃഷ്ണ,ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി കണ്ണൻ മൂത്തൂർ, വൈശാഖ്, കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, ഗംഗാ രാധാകൃഷ്ണൻ,മിനി പ്രസാദ്, വിജയൻ തലവന, വിമൽ,പൂജാ ജയൻ, നേതാക്കളായ സന്തോഷ് ചാത്തങ്കരി, ലാൽ ബിൻ കുന്നിൽ, പ്രവീൺ,  നീതാ ജോർജ്, രമാ രാജീവ്, ദീപാ വർമ്മ , കൃഷ്ണ കുമാരി, സുധീഷ് കിഴക്കൻ മുത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലാ പബ്ലിക് സ്റ്റേഡിയം : മാലിന്യ ശേഖരണത്തിനെതിരെ പരാതി ശക്തമാകുന്നു

തിരുവല്ല : തിരുവല്ലാ പബ്ലിക് സ്റ്റേഡിയം പരിസരത്തെ മാലിന്യ ശേഖരണത്തിനെതിരെ പരാതി ശക്തമാകുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ പരിശീലനത്തിന് എത്തുന്ന ക്രിക്കറ്റ് ഇൻഡോർ സമുച്ചയത്തിന് ചുറ്റുപാടുമുള്ള മാലിന്യം ശേഖരണത്തിനെതിരെയാണ് പരാതി ശക്തമാകുന്നത്. മാലിന്യം...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് : ജില്ലാ കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ജില്ലാകോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമുള്ള സംസ്ഥാന...
- Advertisment -

Most Popular

- Advertisement -