തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാമിന്റെ ഒന്നാം ചരമവാർഷിക ദിന അനുസ്മരണയോഗവും ഗ്ലോബൽ സംഗമവും വിവിധ പദ്ധതികളുടെ ഉത്ഘാടനവും പത്തനാപുരം ഗാന്ധിഭവനിൽ ജൂലൈ 13ന് 3.30pm ന് നടക്കും .മുൻ ഇന്ത്യൻ അംബാസിഡർ ടി പി ശ്രീനിവാസൻ പ്രവാസി സംഗമവും അനുസ്മരണയോഗവും ഉദ്ഘാടനം ചെയ്യും .തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിക്കും.സാമൂഹിക സാംസ്കാരിക മേഖലയിലുള്ള പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും .
