തിരുവല്ല : തിരുവല്ല അർബൻ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് സിപി എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, പ്രമോദ് ഇളമൺ, അബ്ദുൾ സമദ്, പി രവീന്ദ്രനാഥ്, വിശാൽ സി മോഹൻ, അനുരാധാ സുരേഷ്, ക്ലാരമ്മ കൊച്ചീപ്പൻമാപ്പിള, ടി ഡി മോഹൻ ദാസ്, എം കെ മോഹനകുമാർ, കെ ആർ രഘുക്കുട്ടൻ പിള്ള, എസ് സോജിത്, എസ് സുലു മോൾ, റാണി ആർ നായർ എന്നിവരാണ് ഡയറക്ടർ ബോർഡിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്.
ബുധനാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം സി പി എം തിരുവല്ല ഏരിയാ സെക്രട്ടറിയായ അഡ്വ. ഫ്രാൻസിസ് വി ആൻ്റണിയെ പ്രസിഡൻ്റായും, ഏരിയാ കമ്മറ്റി അംഗം പ്രമോദ് ഇളമണിനെ വൈസ് പ്രസിഡൻ്റായും തെരെഞ്ഞെടുത്തു.