Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് നിന്ന്...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഉമറിനെയാണ് (23) തട്ടിക്കൊണ്ടുപോയത്. ഉമറിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

വിദേശത്ത് നിന്നും വന്ന ആളില്‍ നിന്നും 64 ഗ്രാം സ്വര്‍ണം വാങ്ങാനാണ് ഉമര്‍ എത്തിയത്. എന്നാല്‍, സ്വര്‍ണം കൈമാറിയിരുന്നില്ല. ഉമറിന്‍റെ കൈവശം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് സംഘം തട്ടിക്കൊണ്ടുപോയത്. സ്വര്‍ണം ഇല്ലെന്ന് മനസിലാക്കിയതോടെ ഉമറിനെ വിട്ടയക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വലിയ തുറ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘമാണ് ഉമറിനെ തട്ടികൊണ്ടുപോയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാടൻ പതിയൻ ശർക്കര വില്പനക്ക്

തിരുവല്ല: കുറ്റൂർ കൃഷിഭവൻ-കരിമ്പ് ഉത്പാദക സംഘത്തിന്റെ കീഴിൽ കർഷകർ  ഉൽപാദിപ്പിക്കുന്ന നാടൻ പതിയൻ ശർക്കര വില്പനക്ക്. കേരള സർക്കാരിന്റെ ബ്രാൻഡ് ആയ 'keralagro ' അംഗീകരമുള്ളതാണ്. ഒരു കിലോയ്ക്ക് 140/- രൂപയാണ് വില....

സർക്കാർ അധ്യാപകരെ വഞ്ചിച്ചു : വി ജെ ലാലി

ചങ്ങനാശ്ശേരി : സർക്കാർ അധ്യാപകരെ ശമ്പളം കൊടുക്കാതെ വഞ്ചിക്കുകയാണെന്നും അധ്യാപകരെ ഉപയോഗിച്ച് വർഗീയത വളർത്തനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും സമര സമിതി രക്ഷാധികാരി വി ജെ ലാലി. കഴിഞ്ഞ നാലുവർഷമായി നിയമനഗീകാരം ലഭിക്കാതെ...
- Advertisment -

Most Popular

- Advertisement -