Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യക്കാരെ നാടുകടത്തുന്നത്...

ഇന്ത്യക്കാരെ നാടുകടത്തുന്നത് ആദ്യമായല്ല : വിദേശകാര്യമന്ത്രി

ന്യൂഡൽഹി : അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ഇതാദ്യമല്ലെന്നും 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ വിശദീകരിച്ചു .നിയമവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. നിയമവിരുദ്ധമായി നീങ്ങുന്നവരെ തിരിച്ച് സ്വീകരിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണന്നും മന്ത്രി ചൂണ്ടിക്കാട്ടി 

സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്. നാടുകടത്തപ്പെട്ടവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടിയേറ്റത്തിന് സഹായിച്ച ഏജന്റുമാർക്കും ഏജൻസികൾക്കുമെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു .അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു വി​ദേശകാര്യ മന്ത്രി.എന്നാൽ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന തൃപ്തികരമല്ലെന്ന് പ്രതിപക്ഷം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ പുറക്കാട് തീരത്ത് കടല്‍ ഉള്‍വലിഞ്ഞു

ആലപ്പുഴ : ആലപ്പുഴ പുറക്കാട് തീരത്ത് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു.ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം.300 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞിട്ടുണ്ട്.കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല. രാത്രിയിൽ തിരമാലകൾ രൂക്ഷമായിരുന്നെന്നും ചാകര...

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള : കെഎസ്ആർടിസി പ്രത്യേക സർവീസ്  ഒരുക്കും

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ നടക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്കായി കെഎസ്ആർടിസി സർവീസുകൾ ഒരുക്കുന്നു. കെഎസ്ആർടിസി ആലപ്പുഴ ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -