Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsവിദേശയാത്ര നടത്തുന്നവർ...

വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷുറൻസ് എടുക്കണം- നോർക്ക

തിരുവനന്തപുരം : വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദേശം. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദർശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവൽ ഇൻഷുറൻസ്.

വിദേശയാത്രയിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവിന് ഇത് സഹായിക്കും. ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്ളൈറ്റ് റദ്ദാകുക, യാത്രയിൽ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പാസ്പോർട്ട് നഷ്ടമാകുന്ന സാഹചര്യത്തിൽ പരാതി നൽകുന്നതു മുതൽ പുതിയതിന് അപേക്ഷിക്കുന്നതു വരെ നിരവധി സാഹചര്യങ്ങളെ നേരിടുന്നതിന് ഇൻഷുറൻസ് കവറേജ് സഹായകമാകും.

വയസ്, യാത്രയുടെ കാലയളവ്, ഏതു രാജ്യത്തേക്കാണ് യാത്ര എന്നിവയെ അടിസ്ഥാനപ്പെടുത്തി പോളിസിയുടെ പ്രീമിയം വ്യത്യസ്തമായിരിക്കും. ഇൻഷുറൻസ് പോളിസി എന്തെല്ലാം പരിരക്ഷ നൽകുന്നുണ്ടെന്നു വ്യക്തമായി മനസിലാക്കിയ ശേഷമാവണം എടുക്കേണ്ടത്. നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയുടെ ഹോട്ട്ലൈനിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കണം. ഇതിനു പുറമേ, തദ്ദേശീയ പോലീസ്, എംബസി, ട്രാൻസ്പോർട്ടേഷൻ കമ്പനി തുടങ്ങിയവരെയും വിവരം അറിയിക്കണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജന്മദിനം ആചരിച്ചു

നന്നൂർ: വിശ്വകർമ്മ സമുദായ ആചാരിയുടെ 157 മത് ജന്മദിനം ഐക്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലാ ചെയർമാൻ ടി ആർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റാന്നി ദാമോദരൻ ആചാരി...

വയനാട് പുനരധിവാസം : 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകും

തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൻറെ ഭാഗമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  .പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -