തിരുവല്ല : സഭയുടെ പേരിൽ അനധികൃത പണപിരിവ് നടത്തുന്നവരെ നിയമപരമായി നേരിടുമെന്ന് പി.ആർ.ഡി.എസ്സ്. ഇരവിപേരൂർ പൊയ്കയിൽ ശ്രീകുമാരഗുരുദേവനാൽ സ്ഥാപിതമായി ഇരവിപേരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ (PRDS) പേരിൽ ചില സംഘടനകളും വ്യക്തികളും പണപിരിവ് നടത്തുന്നത് സഭയുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. പ്രത്യക്ഷ രക്ഷാ ദൈവ സഭ സമുദായാംഗങ്ങളിൽ നിന്നല്ലാതെ നാളിതുവരെ പുറത്ത് നിന്നും പണ പിരിവ് നടത്തിയിട്ടില്ല. സഭയുടെ പേരിൽ അനധികൃതമായി ഇത്തരം പണപിരിവ് നടത്തുന്നവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറിമാരായ അനീഷ് റ്റി.കെ, കെ.ഡി സീത്കുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

അനധികൃത പണപിരിവ് നടത്തുന്നവരെ നിയമപരമായി നേരിടും : പി.ആർ.ഡി.എസ്സ്





