Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂര്‍ പയ്യാമ്പലത്ത്...

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍  മുങ്ങി മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. ബംഗലൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

ഇന്ന് രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്നു. രാവിലെ എട്ടംഗസംഘം കടലില്‍ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേര്‍ തിരയില്‍പ്പെട്ടത്. സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കടലിലിറങ്ങിയതെന്ന് സമീപവാസികൾ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിപി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ സംഘർഷം

കണ്ണൂർ : എ.ഡി.എം നവീന്‍ ബാബുവന്റെ ആത്മഹത്യയില്‍ പിപി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കമ്മിഷണര്‍ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നേതാക്കളെ...

പി.ആർ.ശ്രീജേഷിന് അനുമോദനം 30 ന്

തിരുവനന്തപുരം : ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി.ആർ.ശ്രീജേഷിനെ അനുമോദിക്കാൻ സംസ്ഥാന സർക്കാർ 30 ന് വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 4 ന് സംഘടിപ്പിക്കുന്ന...
- Advertisment -

Most Popular

- Advertisement -