Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമൂഴിയാറിന്റെ മൂന്നു...

മൂഴിയാറിന്റെ മൂന്നു ഷട്ടറുകൾ തുറന്നു : ജാഗ്രത തുടരണം

പത്തനംതിട്ട : മൂഴിയാർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ  മൂന്നു ഷട്ടറുകളും  തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഗേറ്റ് നമ്പർ 1, 3 എന്നിവ 10 സെൻ്റീ മീറ്റർ ഉയർത്തിയും ഗേറ്റ് നമ്പർ രണ്ട് 50 സെൻ്റീമീറ്റർ ഉയർത്തിയുമാണ് അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നത്.

കക്കാട്ടാറിൻ്റെയും,  മൂഴിയാർ ജലസംഭരണി മുതൽ  കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തണം.

മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്. നിലവിലെ ജലനിരപ്പ് 192.50 മീറ്ററാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വളഞ്ഞവട്ടം തിരു ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ 41 മഹോത്സവം

തിരുവല്ല : വളഞ്ഞവട്ടം തിരു ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഇന്ന് 41 മഹോത്സവം. വൈകിട്ട് 6.40 ന് വിശേഷാൽ ദീപാരാധന,7 മണിക്ക് അത്താഴപൂജ, 7.30 മണിക്ക് വിളക്കിനെഴുന്നള്ളിപ്പും സേവയും. ക്ഷേത്രം മേൽശാന്തി വാഴൂർ...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് പ്രവേശനം ജുൺ 16, 17 തീയ്യതികളിൽ

തിരുവനന്തപുരം : ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യു.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് https://admission.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിൽ ജൂൺ 16 മുതൽ പ്രവേശനം സാധ്യമാകും...
- Advertisment -

Most Popular

- Advertisement -