തൃശ്ശൂർ : വിശ്വവിഖ്യാതമായ തൃശ്ശൂർ പൂരം നാളെ. ഇന്നു ഉച്ചയ്ക്ക് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്ന് എറണാകുളം ശിവകുമാർ പൂരവിളംബരം നടത്തും .നാളെ രാവിലെ 7മണിക്ക് കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പ് വടക്കുംനാഥ ക്ഷേത്രത്തിലെത്തും .തുടർന്ന് മറ്റ് ഘടക പൂരങ്ങളും എത്തും .11മണിയോടെ ബ്രഹ്മസ്വം മഠത്തിനു മുന്നിൽ തിരുവമ്പാടിയുടെ മഠത്തിൽവരവു പഞ്ചവാദ്യം നടക്കും .12 ന് പാറമേൽക്കാവിന്റെ പൂരം പുറപ്പെടും . രണ്ടുമണിയോടെ ഇലഞ്ഞിത്തറമേളവും അഞ്ചുമണിയോടെ കുടമാറ്റവും നടക്കും .