Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തിന് അനുവദിച്ച...

സംസ്ഥാനത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം തയ്യാറായി: പ്രധാനമന്ത്രി 23ന്  ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തിന്  അനുവദിച്ച 3 പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം തയ്യാറായി. 23ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്യും.

ചെര്‍ലാപ്പള്ളി (ഹൈദരാബാദ്) – തിരുവനന്തപുരം നോര്‍ത്ത് അമൃത് ഭാരത് ചൊവ്വാഴ്ചകളില്‍ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്കു 2.45ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിന്‍ ബുധനാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചകളില്‍ രാത്രി 11.30ന് ചെര്‍ലാപ്പള്ളിയില്‍ എത്തും. കോട്ടയം വഴിയാണു സര്‍വീസ്.

ചൊവ്വാഴ്ചകളില്‍ ഉച്ചയ്ക്കു 11.30ന് പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 5ന് മംഗളൂരുവിലെത്തും. മടക്ക ട്രെയിന്‍ ബുധനാഴ്ച രാവിലെ 8ന് പുറപ്പെട്ട് രാത്രി 10.05ന് നാഗര്‍കോവിലില്‍ എത്തും. തിരുവനന്തപുരം, കോട്ടയം വഴിയാണു സര്‍വീസ്.

തിരുവനന്തപുരം – താംബരം അമൃത് ഭാരത് (നാഗര്‍കോവില്‍, മധുര വഴി) താംബരത്തു നിന്നു ബുധനാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിന്‍ വ്യാഴാഴ്ചകളില്‍ രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗ്രന്ഥശാലാ പ്രസ്ഥാനവും രണ്ടാംനവോത്ഥാനവും – സെമിനാർ മാർച്ച് 22 ന് അടൂരിൽ

അടൂർ: ഗ്രന്ഥശാലാ പ്രസ്ഥാനവും രണ്ടാംനവോത്ഥാനവും എന്ന വിഷയത്തിൽ കേരള സീനിയർ ലീഡേഴ്‌സ്ഫോറവും, അടൂർ വിവേകാനന്ദ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സെമിനാർ സംഘടിപ്പിക്കുന്നു. മാർച് 22 ന് വൈകുന്നേരം നാലിന് അമ്മകണ്ടകരയിലുള്ള വിവേകാനന്ദ ഗ്രന്ഥശാലയിൽ...

ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്‌റ് വര്‍ക്ക്‌ഷോപ്പ്

കൊല്ലം:കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് 'ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്' വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 23 മുതല്‍ 25 വരെ എറണാകുളം കളമശ്ശേരി കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ...
- Advertisment -

Most Popular

- Advertisement -