വയനാട് : തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ യുഡിഎഫുമായി സഹകരിക്കാനൊരുങ്ങി സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി. ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാർഡുകളിൽ മൽസരിക്കാനും നീക്കമുണ്ട്.
എൻഡിഎ വിട്ടപ്പോൾ തന്നെ ഒരുപാട് പാർട്ടികൾ സംസാരിച്ചിരുന്നുവെന്നും ജെആർപിക്കൊപ്പം സഹകരിക്കാനും തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും സികെ ജാനു പറഞ്ഞു. ഇപ്പോൾ ഭാരതീയ ദ്രാവിഡ ജനതാ പാർട്ടി ജെആർപിയിൽ ലയിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് ഏതെങ്കിലും മുന്നണിയുമായി യോജിച്ച് പോകണമെന്ന തീരുമാനം എടുത്തിട്ടുണ്ട്. നിയമസഭയിലടക്കം ആദിവാസികളുടെ വിഷയങ്ങൾ ഉന്നയിക്കാൻ ശക്തരായവർ ഉണ്ടാകണമെന്നും സികെ ജാനു വ്യക്തമാക്കി.