ന്യൂഡൽഹി : കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആഘോഷിക്കുന്നു .കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞു കയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ഇരുപത്തിയാറാം വാർഷികമാണ് ഇന്ന് .1999 മെയ് 8 ന് ആരംഭിച്ച യുദ്ധം രണ്ടരമാസത്തോളം നീണ്ടു. 16,000 മുതൽ 18,000 അടി വരെ ഉയരത്തിലുള്ള മലനിരകളിൽ നിലയുറപ്പിച്ച ശത്രുസൈന്യത്തെ തുരത്താൻ ഓപ്പറേഷൻ വിജയ് എന്ന പേരിൽ ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചു. ജൂലൈ 26ന് ഇന്ത്യ കാർഗിലിൽ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയിഔദ്യോഗിക പ്രഖ്യാപനം നടത്തി. പോരാട്ടത്തിൽ 527 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചു.