Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട്...

ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം

കോട്ടയം : മുൻ‌ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ഇന്ന്.  ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി  കോൺഗ്രസ്സ് ഓഗസ്റ്റ് 26 വരെയാണ് സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ ഇന്ന് രാവിലെ 11ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷനാകും.

വൈകിട്ട് 3ന് കോട്ടയം ഡിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം മാമ്മൻ മാപ്പിള ഹാളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ അധ്യക്ഷനാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജ്ഞാന ആലപ്പുഴ തൊഴിൽമേള: ജോലി ലഭിച്ചവര്‍ക്ക് യാത്രയയപ്പ് നല്‍കി

ആലപ്പുഴ: വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി സിയറ്റ് കമ്പനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളെ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയാക്കി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം വി...

ചക്കുളത്തുകാവ് പൊങ്കാല: കാർത്തിക സ്തംഭം ഉയർന്നു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. കവുങ്ങിൻ തടിയിൽ വാഴക്കച്ചി. തെങ്ങോല, പടക്കം, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ്...
- Advertisment -

Most Popular

- Advertisement -