Sunday, March 29, 2026
No menu items!

subscribe-youtube-channel

HomeNewsവിശുദ്ധ വാരത്തിന്...

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക തിരുക്കർമ്മങ്ങൾ നടക്കും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുള്ള യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായർ ആചരിക്കുന്നത്.

യേശു ദേവനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമില്‍ ജനസമൂഹം വരവേറ്റതിന്റെ ഓര്‍മ പുതുക്കുകയാണ് കുരുത്തോല പെരുന്നാൾ എന്നും അറിയപ്പെടുന്ന ഈ ദിനത്തിൽ ദിനത്തില്‍ വിശ്വാസികള്‍. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളും ഇന്ന് വിവിധ ദേവാലയങ്ങളില്‍ നടക്കും.

50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്കു ക്രൈസ്തവ സമൂഹം പ്രവേശിക്കുമ്പോള്‍ പീഡാനുഭവ വാരാചരണത്തിന് കൂടി ഇന്ന് തുടക്കമാവുകയാണ്. യേശുവിന്റെ ജറുസലേം പ്രവേശനം മുതല്‍ അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശു മരണത്തിന്റെയും ഉയിര്‍പ്പു തിരുനാളിന്റെയും വിശുദ്ധവാരമാണ് ഇനിയുള്ള ദിനങ്ങൾ. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓതറ പുതുക്കുളങ്ങര പടയണി: 101 പാളയുടെ ഭൈരവിക്കോലം കാണികൾക്ക്  വിസ്മയമായി

തിരുവല്ല: ഭദ്രകാളിയുടെ വിരാട രൂപമെന്ന സങ്കൽപ്പത്തിലുള്ള ഭൈരവിക്കോലം പുതുക്കുളങ്ങര പടയണിയിൽ  വഴിപാടുകോലമായി കളത്തിലെത്തിയത് കാണികൾക്ക്  വിസ്മയമായി. ചെറു ഭൈരവിക്കോലങ്ങൾ കഴിഞ്ഞ ദിവസം കളത്തിലെത്തിയിരുന്നു. എന്നാൽ 101 പാളയിൽ തീർത്ത വലിയ ഭൈരവിക്കോലങ്ങളിൽ ഒന്ന്...

കനത്ത മൂടൽമഞ്ഞ് : യമുന എക്സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 4 മരണം

ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 4 മരണം.25 പേർക്ക് പരുക്കേറ്റു.ചൊവ്വാഴ്ച പുലർച്ചെയോടെ മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര -നോയിഡ കാരിയേജ് വേയിൽ...
- Advertisment -

Most Popular

- Advertisement -