Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള പാർത്ഥസാരഥി...

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഘോഷയാത്ര ഇന്ന്

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളായ ഇന്ന് ആറന്മുള പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ജലഘോഷയാത്ര പമ്പാനദിയിലെ നെട്ടായത്തിൽ നടക്കും. ഇക്കുറി തിരുവോണം വൈകുന്നതിനാൽ ഉത്രട്ടാതി ജലോത്സവം സെപ്റ്റംബർ 19നാണ്. ഇത് കന്നിമാസത്തിലുമാണ്.

ഇന്നു രാവിലെ 10.30 ന് സത്രക്കടവിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രത്തിൽ രണ്ട് പള്ളിയോടങ്ങൾ വീതം പരപ്പുഴ കടവിലെത്തും. ഇവിടെ നിന്നും തിരികെ മുധക്കടവിലെത്തി പൊതിയും പഴവും ക്ഷേത്ര പ്രസാദവും പുകയിലയും ദക്ഷിണയായി നൽകും.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ 26 നു നടക്കും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് ഒൻപത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : ഒന്‍പത് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി .ശാന്തിവിള സ്വദേശിയായ ശ്യാമിൻ്റെയും ലേഖയുടെയും മകൾ അഹല്യയാണ് മരിച്ചത്.നേമം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. അച്ഛന്റെ സഹോദരിക്കൊപ്പം അഹല്യയെ നിര്‍ത്തി...

കൊടുംചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ

ന്യൂഡൽഹി : ഉഷ്ണതരം​ഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. മിക്കയിടങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്.  രാജ്യ തലസ്ഥാനമായ ഡൽഹിയിൽ...
- Advertisment -

Most Popular

- Advertisement -