തിരുവനന്തപുരം: ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവരുടെ തിരക്കാണ് നാടെങ്ങും. വിലക്കുറവും, വിലപേശി വാങ്ങാമെന്നതും നോക്കി സാധനങ്ങൾ ഏറെയും വാങ്ങാൻ എത്തുന്നത് തെരുവോര കച്ചവടത്തിലാണ്. ഇക്കുറി ധാരാളം പൂക്കൾ തമിഴ്നാട്ടിൽ നിന്നും മറ്റുമായി കേരളത്തിൽ എത്തിയിട്ടുണ്ട്.
ഓണം ആഘോഷിക്കാൻ ആകർഷകമായ ഓഫറുകളുമായിട്ട് മിക്കകടകളും സജ്ജമാക്കിയിട്ടുണ്ട്. സർക്കാർ ഓഫിസുകളിലും സ്കൂളുകളിലും സ്വകാര്യ സ്ഥാനങ്ങളിലും ഓണാഘോഷം പതിവുപോലെ നടന്നു. അത്തം നാളിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. അന്നേ ദിവസം വൈകിട്ട് ഉത്രാട വിളക്ക് തയാറാക്കും. മഹാബലിയെ വിളക്കിൻ്റെ അകമ്പടിയോടെ സ്വികരിക്കുന്നുവെന്നാണ് വിശ്വാസം.