Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiസമ്പൂർണ ചന്ദ്രഗ്രഹണം...

സമ്പൂർണ ചന്ദ്രഗ്രഹണം ഇന്ന് രാത്രിയിൽ ദൃശ്യമാകും: ഇന്ത്യൻ സമയം രാത്രി 8.58

ന്യൂഡൽഹി : ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഇന്ന് രാത്രി സമ്പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനിറ്റും നീണ്ട് നിൽക്കുന്ന ഗ്രഹണ പ്രക്രിയയുടെ ഇന്ത്യൻ സമയം രാത്രി 8.58 നാണ്.

കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിൽക്കും. രാത്രി 11.41 ഓടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുക.

എട്ടാം തീയതി അർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാം എന്നതാണ് എറ്റവും വലിയ പ്രത്യേകത. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അങ്ങാടി പഞ്ചായത്തിലെ കർഷകർ പുതിയ കാർഷിക രീതിയിലേക്ക്

റാന്നി : അങ്ങാടി പഞ്ചായത്തിലെ കർഷകർ പുതിയ കാർഷിക രീതിയിലേക്ക് ചുവട് വയ്ക്കുന്നു.കാട്ടുപന്നികളുടെ ശല്യത്തിൽ നിന്ന് രക്ഷ നേടുന്നതിന് ഇഞ്ചി, മഞ്ഞൾ കൃഷിയിലേക്കാണ് ഇവിടുത്തെ കർഷകർ തിരിഞ്ഞത്. വിളകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുറെജി...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ  പിടിയിൽ

ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ പോലീസ് പിടിയിൽ. ആലപ്പുഴ ആറാട്ടുവഴി ഉനൈസ് മൻസിലിൽ ഉനൈസിനെ (47) ആണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.  യുവതിയുമായി ആദ്യം സൗഹൃദത്തിലാകുകയും...
- Advertisment -

Most Popular

- Advertisement -