Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsപന്തളത്ത് ടൂറിസ്റ്റ്...

പന്തളത്ത് ടൂറിസ്റ്റ് ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം

പന്തളം : പന്തളത്ത് ടൂറിസ്റ്റ് ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. ഊട്ടിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ടൂറിസ്റ്റ് ബസ്സും പന്തളം സ്റ്റാന്‍റില്‍ നിന്ന് ഇറങ്ങി വന്ന പ്രൈവറ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. നിസാര പരിക്കറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി. ഇന്ന് രാവിലെ 7.30 ന് ആണ് അപകടം ഉണ്ടായത്. ആറ്റിങ്ങലിലെ വാട്‌സാപ്പ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ടൂറിനു പോയത്. ടൂറിസ്റ്റ് ബസില്‍ 49 പേർ ഉണ്ടായിരുന്നു. ഊട്ടിയില്‍ നിന്നും മടങ്ങി വരുന്ന വഴി ആണ് അപകടം.

അടൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി ടൂറിസ്റ്റ് ബസിന്റെ മുന്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. ടൂറിസ്റ്റ് ബസില്‍ ഉള്ള യാത്രക്കാര്‍ക്ക് സാരമായ പരിക്കുകളുണ്ട്. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ ഉണ്ടായ ഗതാഗത കുരുക്ക് പോലീസ് എത്തി നിയന്ത്രിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂഴിയാർ ജലസംഭരണിയിലെ രണ്ടു ഷട്ടറുകൾ അടച്ചു

പത്തനംതിട്ട: മൂഴിയാർ ജലസംഭരണിയിലെ രണ്ടു ഷട്ടറുകൾ അടച്ചു. ഒന്നും മൂന്നും ഷട്ടറുകളാണ് അടച്ചത്.  രണ്ടാമത്തെ ഷട്ടർ 20 സെൻ്റീ മീറ്റർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. തുറന്നു വിടുന്ന ജലംമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ...

എ പത്മകുമാറിൻ്റെ ആറന്മുളയിലെ വസതിയ്ക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി

ആറന്മുള : ശബരിമല സ്വർണാപഹരണ കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിൻ്റെ ആറന്മുളയിലെ വസതിയ്ക്ക് പോലീസ്  സുരക്ഷ ഏർപ്പെടുത്തി.  ഇവിടെ ബാരിക്കേഡും സ്ഥാപിച്ചു. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്.        പത്മകുമാറിൻ്റെ...
- Advertisment -

Most Popular

- Advertisement -