ആറന്മുള : പുത്തന്‍കാവ് – കിടങ്ങന്നൂര്‍ റോഡില്‍ കിഴക്കേച്ചിറ – നീര്‍വിളാകം ഭാഗത്തെ കലുങ്കിന് ബലക്ഷയം ഉണ്ടായതിനാൽ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം ഡിസംബര്‍ നാല് മുതല്‍ നിരോധിച്ചു. പുത്തന്‍കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മാലക്കര വഴി കിടങ്ങന്നൂരിൽ എത്താവുന്നതും തിരിച്ച് ഈ വഴി തന്നെ ഉപയോഗപ്പെടുത്തണമെന്നും കോഴഞ്ചേരി നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു