പത്തനംതിട്ട : ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷനില്‍ ഏപ്രില്‍ ഏഴ് മുതല്‍ 11 വരെ ഗതാഗതം നിരോധിച്ചു. കൊടുമണ്‍ വഴി ചന്ദനപ്പളളിക്ക് പോകുന്ന വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനിലൂടെ ചിരണിക്കല്‍ വഴി കോടിയാട്ട് ജംഗ്ഷനില്‍ എത്തണം. ഏഴംകുളം ജംഗ്ഷനില്‍ പോകേണ്ട വാഹനങ്ങള്‍ കോടിയാട്ട് ജംഗ്ഷനില്‍ നിന്ന് ചിരണിക്കല്‍ വഴി പറക്കോട് ജംഗ്ഷനിലെത്തണമെന്ന് കെആര്‍എഫ്ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.