പത്തനംതിട്ട : നെല്ലിമുകള്‍- തെങ്ങമം റോഡില്‍ ഡിസംബര്‍ 18 മുതല്‍ ടാറിംഗ് നടക്കുന്നതിനാല്‍ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും. കല്ലുകുഴി- തെങ്ങമം റോഡ്, ഇ വി റോഡ്, പളളിക്കല്‍ -തെങ്ങമം റോഡ്, തെങ്ങമം -മേക്കുന്നുമുകള്‍- വെളളച്ചിറ റോഡ് വഴി വാഹനങ്ങള്‍ പോകണം.
റാന്നി വലിയകാവ് റിസര്‍വ് റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഡിസംബര്‍ 18 മുതല്‍ 20 വരെ ചെട്ടിമുക്ക് മുതല്‍ ചിറക്കപ്പടി വരെ ഗതാഗത നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.






