വാഷിംഗ്‌ടൺ : റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 500 ശതമാനം തീരുവയെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ കഴിയുന്ന റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകി.അടുത്ത ആഴ്ച തന്നെ ഈ ബിൽ വോട്ടിങിന് വരാൻ സാധ്യതയുണ്ട് .ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്മാറാൻ ബില്ല് പ്രേരിപ്പിക്കുമെന്നാണ് അമേരിക്ക കരുതുന്നത് .
അതേസമയം ,66 രാജ്യാന്തര സംഘടനകളിൽ നിന്ന് പിന്മാറാനുള്ള പ്രമേയത്തിൽ ട്രംപ് ഒപ്പുവെച്ചു. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട 31 സ്ഥാപനങ്ങളിൽ നിന്നും ബന്ധമില്ലാത്ത 35 സംഘടനകളിൽ നിന്നുമാണ് അമേരിക്ക പിന്മാറുന്നത്. അമേരിക്കൻ ദേശീയ താല്പര്യങ്ങൾക്കും സുരക്ഷയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.






