തൃശ്ശൂർ : വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റില്‍.വെള്ളാഞ്ചിറ സ്വദേശിയായ ശരത്തിനെയാണ് (28) അറസ്റ്റ് ചെയ്തത് .മൂന്ന് ട്യൂഷൻ സെന്ററുകളുടെ ഉടമയാണ് ശരത്.
മൂന്നു വർഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതിയിലുള്ളത്.പെൺകുട്ടിയുടെ ഫോട്ടോ എടുത്തു ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.