Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsട്വിൻ്റി- ട്വിൻ്റി...

ട്വിൻ്റി- ട്വിൻ്റി എൻഡിഎയിൽ ; നാളെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും

തിരുവനന്തപുരം : കിറ്റക്‌സ് എം.ഡി. സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി – ട്വന്റി എൻഡിഎയിൽ ചേരും .നാളെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും . ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വിൻ്റി- ട്വിൻ്റി തലവൻ സാബു ജേക്കബും ചേർന്ന് മാരാർജി ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു സാബു ജേക്കബും ട്വന്റി 20യും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കെതിരെ ട്വന്റി 20 ഒറ്റക്കാണ് മത്സരിച്ചത്.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം അടക്കം നാലു പഞ്ചായത്തുകളില്‍ ട്വന്റി 20 അധികാരം പിടിക്കുകയും ചെയ്തിരുന്നു. ബിജെപിയുടേത് വികസന കാഴ്ചപ്പാടെന്നും, ബിജെപി സര്‍ക്കാര്‍ വികസന സര്‍ക്കാരെന്നും സാബു എം ജേക്കബ് പറഞ്ഞു. ട്വിൻ്റി- ട്വിൻ്റി ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവല്ല: തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ് ഐ എ എസ് നാളെ അവധി പ്രഖ്യാപിച്ചു. മുത്തൂർ ഗവ എൽ പി സ്ക്കൂൾ, വേങ്ങൽ ...

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി ഇന്നു 11ന് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സംസ്ഥാന അദ്ധ്യക്ഷനെ ഔദ്യോഗികമായി...
- Advertisment -

Most Popular

- Advertisement -