കൊച്ചി: ട്വന്റി 20 പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു. പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചതോടെയാണ് ഭരണത്തില്‍ തിരിച്ചടിയായത്. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചത്.
നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചെടുത്തത്. യുഡിഎഫ് ഏഴ്, ട്വന്റി 20 ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതോടെയാണ് നറുക്കെടുപ്പ് നടത്തിയത്. രാജിക്കൊരുങ്ങിയ തന്നെ ട്വന്റി 20 ചീഫ് കോ ഓഡിനേറ്റര്‍ സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ ആരോപിച്ചു.






