തിരുവനന്തപുരം : ശിശുക്ഷേമസമിതിയില്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെ പോലീസ് അറസ്റ്റ് ചെയ്‌തു.ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചത് .ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ് .ആയമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.