മൂന്നാർ : മൂന്നാർ വട്ടവടയിലെ എക്കോ പോയിന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു .നാഗർകോവിലില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. 40 പേർ വാഹനത്തിൽ ഉണ്ടായിരുന്നെന്നാണ് വിവരം. അമിതവേഗത്തിലെത്തിയ വാഹനം വളവ് തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു.പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
