തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിയെടുത്ത കേസിൽ പ്രതികളായ രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി .വിനിത, രാധാകുമാരി എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്.ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു .
കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാവാന്‍ ഹൈക്കോടതി പ്രതികളോട് നിര്‍ദേശിച്ചിരുന്നു .അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായില്ല. ഇവര്‍ ഇപ്പോഴും ഒളിവിലാണ്. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 3 ജീവനക്കാരികള്‍ ക്യു ആർ കോഡ് ഉപയോഗിച്ച് 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.