തിരുവല്ല: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും ടെമ്പോയിലും ഇടിച്ച് കാർ ഡ്രൈവർക്കും സ്കൂട്ടർ യാത്രികരായ ഒരാൾക്കും പരുക്കേറ്റു. കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ അഴിയിടത്തു ചിറ വൈലപ്പള്ളിപാലത്തിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്കായിരുന്നു അപകടം. കാവുംഭാഗത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോയ മാവേലിക്കര സ്വദേശിയുടെ കാർ ഇടിഞ്ഞില്ലം ഭാഗത്തു നിന്ന് ചാത്തങ്കേരി ഭാഗത്തേക്ക് വന്ന സ്ക്കൂട്ടറിൽ ഇടിക്കുകയും തുടർന്ന് റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ടെമ്പോയിൽ ഇടിച്ചാണ് കാർ നിന്നത്.
ഇടിയുടെ ആഘാതത്തിന്റെ സ്കൂട്ടർ പൂർണമായി തരുകയും, കാറിന്റെ മുൻഭാഗത്തും ടെമ്പോയുടെ വശത്തും കേട് ഉണ്ടായി. പരുക്കേറ്റ കാർ യാത്രികനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും സ്കൂട്ടർ യാത്രികനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്ത് എത്തിയിരുന്നു.






