Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂരില്‍ പത്താംക്ലാസുകാരന്‍...

നിലമ്പൂരില്‍ പത്താംക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേർ കസ്റ്റഡിയിൽ

മലപ്പുറം : നിലമ്പൂരിൽ പത്താംക്ലാസ് വിദ്യാർത്ഥി അനന്തു ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വൈദ്യുതി കെണിവെച്ചവര്‍ കസ്റ്റഡിയില്‍.വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇവര്‍ കെണിയൊരുക്കിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് അറിയിച്ചു .പ്രതി വിനീഷിനെതിരെ നേരത്തെയും ഇത്തരം കേസുകൾ ഉണ്ട്. വില്‍പനയ്ക്കായാണ് ഇയാള്‍ പന്നികളെ ഇത്തരത്തില്‍ പിടികൂടിയിരുന്നത്.എട്ടുമാസം മുമ്പ് സമാനമായ രീതിയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഒരു തെങ്ങുകയറ്റ തൊഴിലാളി മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംടി വാസുദേവൻ നായര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോഴിക്കോട് : പ്രശസ്‌ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഹൃദയസ്തംഭനം ഉണ്ടായെന്നും ആരോഗ്യ നില ഗുരുതരമാണെന്നും  അറിയിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി. വിദഗ്ധ...

അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

കോട്ടയം : അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ 2 ദിവസമായി സംഘടിപ്പിച്ച ജില്ലാ സമ്മേളനം മഹാത്മാഗാന്ധി സർവ്വകലാശാല ബിഐഐസി...
- Advertisment -

Most Popular

- Advertisement -