Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsകാൽ വഴുതി...

കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട യുവതിയെ രണ്ട് പേർ ചേർന്ന് രക്ഷപ്പെടുത്തി

ആറന്മുള : പമ്പാനദിയിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട യുവതിയെ രണ്ട് പേർ ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. മാലക്കര സ്വദേശികളായ രഞ്ജിത്തും വിജയനുമാണ് യുവതിയുടെ ജീവൻ രക്ഷിച്ച് നാടിൻ്റെ ആദരം ഏറ്റുവാങ്ങിയവർ. നെല്ലിക്കൽ വെളുത്തേടത്ത് കടവിൽ ആണ് ഇന്ന് ഉച്ചയ്ക്ക് യുവതി നദിയിലെ ഒഴുക്കിൽപ്പെട്ടത്.

ഒരു മണിക്കൂറോളം വെള്ളത്തിൽ കഴിഞ്ഞ യുവതിയുടെ കരച്ചിൽ മറുകരയിൽ വീട്ടിലിരുന്നു കേട്ട രഞ്ജിത് അയൽ വാസി വിജയനെയും കൂട്ടിയാണ് നദിയിലേക്ക് ചാടി യുവതിയെ സാഹസികമായി രക്ഷപെടുത്തിയത്. യുവതി ഏകദേശം ഒരു കിലോമീറ്ററോളം ഒഴുകി ആറാട്ടുപുഴ പാലത്തിന് സമീപം വരെ എത്തിയിരുന്നു.

വിവരമറിഞ്ഞ് ധാരാളം പേർ നദിയുടെ ഇരുകരകളിലും തടിച്ചു കൂടി. കരയ്ക്കെത്തിച്ച യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ ജീവൻ രക്ഷിച്ച് നാടിന് അഭിമാനമായ രഞ്ജിത്തിനെയും വിജയനെയും മാലക്കര യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 05-03-2025 Fifty Fifty FF-131

1st Prize Rs.1,00,00,000/- FG 796564 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 796564 FB 796564 FC 796564 FD 796564 FE 796564 FF 796564 FH 796564 FJ 796564 FK 796564...

എച്ച്1എൻ1 പനി : മുൻ കരുതൽ വേണം – ജില്ലാ മെഡിക്കൽ ഓഫീസർ

ആലപ്പുഴ: ജില്ലയിൽ ഈ വർഷം ഇതുവരെ 35 എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മാസത്തിലും മെയ് മാസത്തിലും ജില്ലയിൽ 9 കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. ഈ...
- Advertisment -

Most Popular

- Advertisement -