ഹവാന : ദക്ഷിണ ക്യൂബയിൽ ശക്തമായ 2 ഭൂചലനങ്ങൾ ഉണ്ടായി .ദക്ഷിണ ക്യൂബയിലെ ഗ്രാൻമ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.ഒരു മണിക്കൂർ മുൻപ് 5.9 തീവ്രതയിൽ മറ്റൊരു ഭൂചലനമുണ്ടായിരുന്നു.
ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടാവുകയും വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞആഴ്ച രാജ്യത്തിൻറെ പടിഞ്ഞാറൻ ഭാഗത്ത് റാഫേൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ക്യൂബയുടെ ദേശീയ ഗ്രിഡ് തകരുകയും രണ്ട് ദിവസം തുടർച്ചയായി വൈദ്യുതി മുടങ്ങുകയും ചെയ്‌തിരുന്നു